ന്യൂഡല്‍ഹി; തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ സ്വാധീനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുവ തെലങ്കാനപാര്‍ട്ടി ബിജെപിയില്‍ ലയിച്ചു.
യുവ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകന്‍ ജെ ബാലകൃഷ്ണയും റാണി രുദ്രമഹാദേവിയും കഴിഞ്ഞ ദിവസം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ലില്‍ വച്ച് ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ് ഡെയുടെയും പ്രസിഡന്റ് സഞ്ജയ് കുമാറിന്റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.
'ഇന്ന്, ഞങ്ങള്‍ യുവ തെലങ്കാന പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ചത് യുവ തെലങ്കാനയിലെ വിദ്യാര്‍ത്ഥികളാണെന്ന് ഓര്‍ത്താല്‍ മനസ്സിലാവും. ഈ യുവാക്കളെല്ലാം ഞങ്ങളോടൊപ്പം ചേരുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്നു. ഇതോടെ ടിആര്‍എസിനെതിരായ ബിജെപിയുടെ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന് ഞാന്‍ കരുതുന്നു. തെലങ്കാനയില്‍ ഉടന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും'- വിനോദ് താവ്‌ഡെ പറഞ്ഞു.
രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കേന്ദ്രം ആവുന്നതൊക്കെ ചെയ്തതായും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അഭിനന്ദിക്കുന്നതായും രുദ്രാമഹാദേവി പറഞ്ഞു.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി സമരം നടത്തിയ പാര്‍ട്ടികളിലൊന്നാണ് യുവ തെലങ്കാന പാര്‍ട്ടി.