മലപ്പുറത്ത് ലീഗ് ഭരിക്കുന്ന 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി സാര്‍ വിളി ഇല്ല

യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്

Update: 2021-09-24 05:21 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി 'സാര്‍' വിളി ഇല്ല. അപേക്ഷകളിലെ സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും. മുസ്‌ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്.


ഓരോ പഞ്ചായത്തിലെയും ഭരണസമിതി ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. 'പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും 'സര്‍ ' കടന്നുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്'.എന്ന് മുസ്‌ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.




Tags:    

Similar News