തൃശൂരില്‍ 57 ഡിവിഷനുകളെ/വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി
തൃശൂര്‍: കൊവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് 27 തദ്ദേശ സ്ഥാപനങ്ങളിലെ 57 ഡിവിഷനുകളെ/വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി ജൂലൈ 31ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തൃശൂര്‍ കോര്‍പറേഷനിലെ 40, 44 ഡിവിഷനുകള്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, 17, 18 വാര്‍ഡുകള്‍, എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാര്‍ഡുകള്‍, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, നെന്‍മണിക്കര ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, 17 വാര്‍ഡുകള്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭയിലെ 10, 11, 16, 17, 20 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 31ാം ഡിവിഷന്‍, ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 11, 13, 14, 15 വാര്‍ഡുകള്‍, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13, 14 വാര്‍ഡുകള്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ്, മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, 17, 18 വാര്‍ഡുകള്‍ എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയത്.
നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരും.
അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എന്നിവയെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കിയും ഉത്തരവായി.