തൃശൂര്‍: തൃശൂരില്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ് മേയറാകും. 54 ഡിവിഷനുകളുള്ള തൃശൂരില്‍ എല്‍ഡിഎഫിന് 24ഉം യുഡിഎഫിന് 23ഉം ഡിവിഷനുകള്‍ ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് വിമതനായി ജയിച്ച വര്‍ഗീസിന് നറുക്കുവീണത്.
തന്നെ അഞ്ച് വര്‍ഷവും മേയറാക്കണമെന്നായിരുന്നു വര്‍ഗീസിന്റെ ആദ്യ നിലപാട്. പിന്നീട് അത് മൂന്നാക്കി കുറച്ചു. പക്ഷേ, അതിനും എല്‍ഡിഎഫ് തയ്യാറായില്ല. തുടര്‍ന്ന് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് രണ്ട് വര്‍ഷം മേയറാക്കി ഭരണമേറ്റെടുക്കാന്‍ ധാരണയായത്. അടുത്ത മൂന്ന് വര്‍ഷം സിപിഎമ്മും സിപിഐയും മേയര്‍സ്ഥാനം പങ്കിടും.
തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് 6 അംഗങ്ങളാണ് ഉള്ളത്.