ദേശീയ കലാഉത്സവ് 2020-21 ഉദ്ഘാടനം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ എറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ച സാഹചര്യത്തിലാണ് ദേശീയ കലാഉത്സവ് 2020-21 ന്റെ ഭാഗമായി കലാമേള സംഘടിപ്പിച്ചത്.

Update: 2020-11-25 11:34 GMT
ദേശീയ കലാഉത്സവ് 2020-21 ഉദ്ഘാടനം

മാള: ബിആര്‍സി മാളയുടെ ആഭിമുഖ്യത്തില്‍ അന്നമനട ബിആര്‍സിയില്‍ ദേശീയ കലാഉത്സവ് 2020-21ന്റെ ഭാഗമായുള്ള കലാപരിപാടികള്‍ അരങ്ങേറി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ എറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ച സാഹചര്യത്തിലാണ് ദേശീയ കലാഉത്സവ് 2020-21 ന്റെ ഭാഗമായി കലാമേള സംഘടിപ്പിച്ചത്.

കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന കലാ ഉത്സവ് 2020-21ന്റെ പ്രാദേശിക മത്സരങ്ങളാണ് നടന്നത്.മൃദംഗവിദ്വാന്‍ സുജന്‍ പൂപ്പത്തി കലാ ഉത്സവ് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വി വി ശശി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിആര്‍സി കോര്‍ഡിനേറ്റര്‍ സൈന ജോസഫ്, ട്രെയ്‌നര്‍ എം എ സതി സംസാരിച്ചു. വിഷ്വല്‍ ആര്‍ട്‌സ് ദ്വിമാന, ത്രിമാന വിഭാഗങ്ങള്‍, നാടോടി സംഗീതം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, നാടോടി നൃത്തം, ശാസ്ത്രീയ നൃത്തം എന്നീ ഇനങ്ങളിലാണ് പ്രദേശികതല മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികളാവുന്നവര്‍ക്ക് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് പങ്കെടുക്കാം.

Tags:    

Similar News