വാക്‌സിനിലിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Update: 2025-04-26 11:10 GMT
വാക്‌സിനിലിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: വാക്‌സിനിലിലൂടെ തടയാന്‍ കഴിയുന്ന ഒട്ടുമിക്ക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. പ്രതിരോധ വാകിസിനുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചരണം, ജനസംഖ്യാ വര്‍ധനവ്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ഇതിനു പിന്നിലെന്നും സംഘടന വ്യക്തമാക്കി.

വാക്‌സിന്‍ ഉപയോഗിച്ച് തടയാന്‍ കഴിയുന്ന അഞ്ചാംപനി, മെനിഞ്ചൈറ്റിസ്, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങളുടെ വ്യാപനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്, കൂടാതെ പല രാജ്യങ്ങളിലും വളരെക്കാലമായി തുടച്ചു നീക്കപ്പെട്ട ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും തിരിച്ചു വരുന്നതും ആശങ്കയുണ്ടാക്കുന്നു.

'കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി വാക്‌സിനുകള്‍ 150 ദശലക്ഷത്തിലധികം ജീവന്‍ രക്ഷിച്ചു. ആഗോള ആരോഗ്യത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നത് ഈ നേട്ടങ്ങളെ അപകടത്തിലാക്കിയിരിക്കുന്നു. വാക്‌സിന്‍ ഉപയോഗിച്ച് തടയാന്‍ കഴിയുന്ന രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടല്‍ ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. ഇത് വലിയ തരത്തിലുള്ള വെല്ലുവിളിയായി മാറിയേക്കാം, വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കിയേ തീരൂ' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

അഞ്ചാംപനി 2021 മുതല്‍ വര്‍ഷം തോറും വര്‍ധികൊണ്ടിരിക്കുകയാണ്,2023 ല്‍ അഞ്ചാംപനി കേസുകള്‍ ഏകദേശം 10.3 ദശലക്ഷത്തിലെത്തി, 2022 നെ അപേക്ഷിച്ച് 20% വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്.കഴിഞ്ഞ 12 മാസത്തിനുള്ളില്‍, 138 രാജ്യങ്ങളില്‍ അഞ്ചാംപനി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതിനാല്‍, ഈ വര്‍ധന 2024 ലും 2025 ലും തുടരുമെന്ന് യുനിസെഫ് പോലെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

2024ല്‍ ആഫ്രിക്കയിലും മെനിഞ്ചൈറ്റിസ് കേസുകള്‍ കുത്തനെ ഉയര്‍ന്നു, 2025-ലും ഈ വര്‍ധന തുടരുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം, 22 രാജ്യങ്ങളിലായി 5500-ലധികം സംശയാസ്പദമായ കേസുകളും 300ഓളം മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടുത്തിടെ നടത്തിയ പഠനത്തില്‍, ധനസഹായം , വാക്‌സിനേഷന്‍ കാമ്പെയ്നുകള്‍, രോഗപ്രതിരോധം, വിതരണമാര്‍ഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി രാജ്യങ്ങള്‍ തടസ്സങ്ങള്‍ നേരിടുന്നു.

പതിവ് വാക്‌സിനേഷനുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2019 ല്‍ 12.9 ദശലക്ഷം കുട്ടികള്‍ക്ക് പതിവ് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചില്ല. 2022 ല്‍ ഇത് 13.9 ദശലക്ഷമായി മാറി. 2023 ല്‍, 14.5 ദശലക്ഷമായി ഇത് മാറി. രോഗപ്രതിരോധ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനും കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതില്‍ കൈവരിച്ച ഗണ്യമായ പുരോഗതികള്‍ നിലനിര്‍ത്തുന്നതിനും അടിയന്തരവും സുസ്ഥിരവുമായ ശ്രദ്ധയും സാമ്പത്തിക നിക്ഷേപവും ഉണ്ടാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Tags:    

Similar News