വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനീയറിംഗ് കേളജില്‍ ഇന്‍കുബേഷന്‍ സെന്റര്‍

Update: 2020-07-11 15:16 GMT

മാള: വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചു. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുക, തൊഴില്‍ ലഭ്യതഉറപ്പ് വരുത്തുക, അധ്യാപകരുടെ ഗവേഷണ ഫലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോചനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചത്.

ഇന്‍കുബേഷന്‍ സെന്ററില്‍ നിന്നുള്ള ആദ്യ കമ്പനിയായി ഉദ്ഘാടനം ചെയ്ത സ്‌കില്‍ ജനിക്‌സിലൂടെ വിവിധ തൊഴില്‍ സംരഭങ്ങള്‍ക്ക് ആവശ്യമായ വെബ് ഡിസൈനിംഗ്, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൊബൈല്‍ ആപ് ഡവലപ്‌മെന്റ് എന്നീ സേവനങ്ങള്‍ ലഭിക്കും. സ്‌കില്‍ ജനിക്‌സ് കമ്പനിയുടെ ഉദ്ഘാടനം ഐ സി ടി കേരള അക്കാദമി ചീഫ് എക്‌സികുട്ടീവ് ഓഫീസര്‍ സന്തോഷ് കുറുപ്പ് നിര്‍വ്വഹിച്ചു.

ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം യൂണിവേഴ്‌സല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി കെ സലിം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 

Tags:    

Similar News