കത്‌വയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

Update: 2021-01-25 16:54 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ കത്‌വ ജില്ലയിലെ ലഖാന്‍പൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

പരിക്കേറ്റ രണ്ടുപേരേയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. എച്ച്എല്‍എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.




Similar News