രാജ്യത്ത് 16,488 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു; 12,771 പേര്‍ക്ക് രോഗമുക്തി

Update: 2021-02-27 05:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 16,488 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി. 24 മണിക്കൂറിനിടെ 113 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മരണ സംഖ്യ 1,56,938 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 12,771 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,63,451 ആയി ഉയര്‍ന്നു. നിലവില്‍ 1,59,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,42,574 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




Similar News