സാകിര്‍ നായികിനെ കൈമാറില്ലെങ്കില്‍ മലേസ്യയില്‍ നിന്ന് പുറത്താക്കുകയെങ്കിലും വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു: മുന്‍ അറ്റോണി ജനറല്‍
ഇന്ത്യയില്‍ കുരുക്ക് മുറുകിയതോടെ മലേസ്യയിലെത്തിയ സാകിര്‍ നായിക്കിന് നജീബ് റസാഖ് സര്‍ക്കാറാണ് അഭയം നല്‍കിയത്
ക്വലാലമ്പൂര്‍: മതപ്രചാരകന്‍ സാകിര്‍ നായികിനെ കൈമാറാന്‍ പ്രയാസമാണെങ്കില്‍ മലേസ്യയില്‍ നിന്ന് പുറത്താക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്ന് മലേഷ്യയുടെ മുന്‍ അറ്റോണി ജനറല്‍ ടോമി തോമസ്. മുസ്‌ലിമോ മലായ് വംശജനോ അല്ലാത്ത ആദ്യ മലേഷ്യന്‍ അറ്റോണി ജനറല്‍ ആയിരുന്ന അദ്ദേഹം എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇതിന് തയ്യാറല്ലെങ്കില്‍ അവിടെ നിന്നും പുറംതള്ളമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കിയില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളവുമെന്ന് വരെ ഇന്ത്യ അറിയിച്ചിരുന്നുവെന്നും ടോമി തോമസ് പറയുന്നു.
ഇന്ത്യയില്‍ കുരുക്ക് മുറുകിയതോടെ മലേസ്യയിലെത്തിയ സാകിര്‍ നായിക്കിന് നജീബ് റസാഖ് സര്‍ക്കാറാണ് അഭയം നല്‍കിയത്. അഞ്ചു മാസം കഴിഞ്ഞ് 2018 ജൂണില്‍ മഹതീര്‍ മുഹമ്മദ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ ഹൈ കമ്മീഷനര്‍ ആദ്യമായി ആവശ്യപ്പെട്ടത് ആവശ്യം സാകിര്‍ നായിക്കിനെ വിട്ടു നല്‍കണം എന്നായിരുന്നു. സാകിറിനെ മൂന്നാമതൊരു രാജ്യം ഏറ്റെടുക്കുമെങ്കില്‍ ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം പുറത്താക്കാം എന്നായിരുന്നു മഹാതീറിന്റെ നിലപാട്. എന്നാല്‍ വേറെ മുസ്‌ലിം രാജ്യങ്ങളൊന്നും സാകിര്‍ നായിക്കിനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല എന്നും ടോമി തോമസിന്റെ പുസ്‌കത്തിലുണ്ട്.