ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുടക്കകാല പ്രവര്‍ത്തകനുമായിരുന്ന എ.ബി മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂം വെബിനാറില്‍ പ്രവിശ്യയിലെയും മറുനാടുകളിലെയും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് വന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങാന്‍ കഴിഞ്ഞ വ്യക്തിത്വമാണ് എബി മുഹമ്മദ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ ഡോ. സി ടി സുലൈമാന്‍ അനുസ്മരിച്ചു.
ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആദ്യ കാല പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉറുദു സംസാരിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്നു എ ബി മുഹമ്മദ്. സൗദി ഗവണ്മെന്റ് പ്രക്യാപിച്ച പൊതു മാപ്പ് കാലഘട്ടത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ ബാക് ഓഫിസ് ജോലിയില്‍ സജീവമായിരുന്നു.
അല്‍ ഖോബാറിലെ ഓട്ടോ വേള്‍ഡ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരുന്നതിനിടെയാണു കൊവിഡ് പിടിപെട്ട് ആശുപത്രിയിലായത്. പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരിച്ചു.
ശാന്ത സ്വഭാവവും സഹജീവി സ്‌നേഹവും ജീവകാരുണ്യ രംഗത്ത് പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മറക്കാനാവത്ത അനുഭവങ്ങളായിരുന്നുവെന്ന് വെബിനാറില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
പരിപാടിയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ (കേരളം) ഓട്ടോ വേള്‍ഡ് മാനേജര്‍ മുഹമ്മദ് ഇര്‍ഫാന്‍, ഫിറാസ്, നാസിം കാസി (ബോംബെ), സഫറുള്ള ഖാസിമി (ഷാര്‍ജ), നസ്‌റുല്‍ ഇസ്ലാം ചൗധരി (ആസാം),
എ.ബി മുഹമ്മദിന്റെ സഹോദരന്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടിപ്പുസുല്‍ത്താന്‍, അഫ്‌സര്‍ ഹുസൈന്‍ (തമിഴ്‌നാട്), സാജിദ് വളവൂര്‍ (കര്‍ണാടക), ബഷീര്‍ ഉപ്പള (കാസറഗോഡ് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം), സയ്യിദ് അഹ്‌മദ് (ബോംബെ), സമീര്‍ ബാഷ (ഗോവ), സിറാജ് ശാന്തിനഗര്‍ (കേരള), മുഹമ്മദ് ആമിര്‍ മൗലവി (യു.പി) സംസാരിച്ചു.
മുഹമ്മദ് ഇര്‍ഷാദ് കര്‍ണാടക, നമീര്‍ ചെറുവാടി അനുസ്മരണ പരിപാടി നിയന്ത്രിച്ചു.