റിയാദ്: പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയായി പുതുവത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാനം ചെയ്തു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, റിയാദ് ഷിഫാ ഏരിയയും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ഹോസ്പിറ്റല്‍, റബ്അ എന്നിവര്‍ സംയുക്തമായിട്ടാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ഷിഫാ ഏരിയയിലെ 30ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്മ ദാനവും, വിവിധ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഷിഫാ ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോക്ടര്‍ സയീദ് അഹമ്മദ് , ബ്ലഡ് ബാങ്ക് ഹെഡ് നേഴ്സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ് മുഹമ്മദ് അല്‍ മുത്തേരി, നേഴ്സ് സ്പെഷ്യലിസ്റ് അബ്ദുല്റഹ്മാന് അല്‍ ദാഫിരി, മരിയാ കെലിന് അന്ദേര, സൂപ്പര്‍വൈസര്‍ ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകാരായ റജീഫ്, ഷിഹാസ്, ഷാഫി, ജുനൈദ്, നാസര്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്കി.