ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരേ കളിക്കരുതെന്ന് സിസിഐ
ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യ-പാക് മല്‍സരം അരങ്ങേറുന്നത്.എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. നേരത്തെ മുംബൈയിലെ ബ്രാബോണേ സ്‌റ്റേഡിയത്തിന്റെ ഹെഡ്ക്വാംര്‍ട്ടേഴ്‌സില്‍ നിന്ന് പാക് താരം ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തുമാറ്റിയിരുന്നു.
മുംബൈ: വരുന്ന മെയ് മാസത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ. സിസിഐ സെക്രട്ടറി സുരേഷ് ഭഫ്‌ന ബിസിസിഐയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പ്രതിഷേധ സൂചകമായി മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.
ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യ-പാക് മല്‍സരം അരങ്ങേറുന്നത്.എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. നേരത്തെ മുംബൈയിലെ ബ്രാബോണേ സ്‌റ്റേഡിയത്തിന്റെ ഹെഡ്ക്വാംര്‍ട്ടേഴ്‌സില്‍ നിന്ന് പാക് താരം ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തുമാറ്റിയിരുന്നു. കൂടാതെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും സമാനമായി ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്ത് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആപ്പുകള്‍ പാക് ക്രിക്കറ്റ് ലീഗ് ബഹിഷ്‌കരിച്ചിരുന്നു.
ആക്രമണം നടന്ന് ഇതുവരെ പാക് പ്രധാനമന്ത്രിയും മുന്‍ പാക് ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ സംഭവത്തില്‍ പ്രതിഷേധിച്ചിട്ടില്ല. ഒരു പ്രസ്താവനപോലും ഇറക്കിയിട്ടില്ലെന്നും ഇതിനര്‍ത്ഥം അവര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നും സിസിഐ ആരോപിച്ചു. മെയ്യ് 30 മുതല്‍ ജൂലായ് 14 വരെയാണ് ലോകകപ്പ് അരങ്ങേറുന്നത്.