പൊതുസമൂഹം പ്രതികരണ ശേഷി വീണ്ടെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ്
ഖമീസ് മുശൈത്ത്: അന്യായങ്ങളും അതിക്രമങ്ങളും ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവരെ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കുന്നതില്‍ സംഘപരിവാര്‍ ഫാഷിസം നിരന്തരം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍ അരാജകത്വത്തിനെതിരെ രംഗത്തു വരാന്‍ പെതുസമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് കമ്മറ്റി ആഹ്വാനം ചെയ്തു.
കൊവിഡ് മഹാമാരിയുടെ മറവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കാട്ടിക്കൂട്ടുന്ന എല്ലാ അന്യായങ്ങളും അഴിമതികളും അക്രമങ്ങളും കള്ളക്കടത്തുകളും നിസ്സംഗരായി നോക്കി നില്‍ക്കേണ്ടവരല്ല പൊതുജനം. മുത്തശ്ശിപ്പാര്‍ട്ടിക്കാരായ അത്തരക്കാരെ ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ തയ്യാറാവണമെന്ന് ഫോറം ഓര്‍മിപ്പിച്ചു.
ഖമീസ് മുശൈത്ത് തേജസ് ഹാളില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖമിസ് ബ്ലോക്ക് കമ്മറ്റി പുന:സ്സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: ഇസ്മായില്‍ ഉളിയില്‍, വൈസ് പ്രസിഡന്റ് ഇല്ല്യാസ് ഇടക്കുന്നം, ജനറല്‍ സെക്രട്ടറി മിഹ്റുദീന്‍ പോങ്ങനാട്, സെക്രട്ടറി ഫിറോസ് ഖാന്‍ നഗരൂര്‍. വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് മൊയ്തീന്‍ കോതമംഗലം, മീഡിയ ഇന്‍ചാര്‍ജ് അനസ് ഒഴൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഇസ്മാഈല്‍ ഉളിയില്‍, അഷ്‌റഫ് പയ്യാനക്കല്‍ എന്നിവര്‍ സംസാരിച്ചു. മിഹ്‌റുദീന്‍ നന്ദി രേഖപ്പെടുത്തി.