ഇന്‍ഡോര്‍ ഗാര്‍ഡന്‍; വീടിനുള്ളിലും നിറയട്ടെ, പച്ചപ്പും പൂക്കളും
ഇന്‍ഡോര്‍ പ്ലാന്റുകളായി വളര്‍ത്താനുള്ള ചെടികള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാനുണ്ട്. അധികം സൂര്യപ്രാശം ആവശ്യമില്ലാത്തവയും വളര്‍ന്നു പന്തലിക്കാത്തവയും ആകണം തിരഞ്ഞെടുക്കുന്ന ചെടികള്‍.
കോഴിക്കോട്: രാവിലെ ഉറക്കമുണര്‍ന്ന് നോക്കുന്നതു തന്നെ മനോഹരമായി പൂത്തുനില്‍ക്കുന്ന ചെടികളിലേക്കായാല്‍ അത് നല്‍കുന്ന സന്തോഷം എത്രയാണ്. നമ്മുടെ വീട്ടിനകത്ത് നമുക്കൊപ്പം വളരുന്ന ചെടികള്‍ അതെത്ര കുഞ്ഞു ചെടികളാണെങ്കിലും ജീവനുള്ളവയുടെ സമീപ്യം പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനര്‍ജ്ജി നിസ്സാരമല്ല.
വീടിനകത്ത് ചെടികള്‍ വളര്‍ത്തുമ്പോള്‍ മുറ്റത്തോ, പറമ്പിലോ വളര്‍ത്തുന്നതു പോലെയല്ലാതെ കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധികം ചെടികള്‍ വയ്ക്കുന്നതിലല്ല, ഉള്ളത് വൃത്തിയോടെയും അഴകോടെയും ക്രമീകരിക്കുക എന്നതിലാണ് കാര്യം.
ഇന്‍ഡോര്‍ പ്ലാന്റുകളായി വളര്‍ത്താനുള്ള ചെടികള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാനുണ്ട്. അധികം സൂര്യപ്രാശം ആവശ്യമില്ലാത്തവയും വളര്‍ന്നു പന്തലിക്കാത്തവയും ആകണം തിരഞ്ഞെടുക്കുന്ന ചെടികള്‍. അധികമായി ഇല കൊഴിയാത്ത ഇനങ്ങളാണെങ്കില്‍ പരിസരം വൃത്തിയാക്കല്‍ എളുപ്പമാകും. എല്ലാ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും നല്ല പ്രകാശം ആവശ്യമില്ല. ആവശ്യമായി വരുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ പ്ലാന്റുകളെ ഹൈ ലൈറ്റ് പ്ലാന്റുകള്‍, മീഡിയം ലൈറ്റ് പ്ലാന്റുകള്‍, ലോ ലൈറ്റ് പ്ലാന്റുകള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. അലോവേര, പോണിടെയില്‍ പാം, എല്ലാ ടൈപ്പ് കള്ളിമുള്‍ച്ചെടികളും, ജെയ്ഡ് പ്ലാന്റ്, വീപ്പിംഗ് ഫിഗ്, റബ്ബര്‍ ട്രീ, ഫിഡില്‍ ലീഫ് ഫിഗ്, ഷെഫ്ളേറിയ, എല്ലാ ടൈപ്പ് സക്കുലന്റുകളും, യുക്ക, അറാലിയ, ഫേണ്‍സ്, ബേര്‍ഡ്സ് നെസ്റ്റ് ഫേണ്‍ എന്നിവയെല്ലാം ഹൈലൈറ്റ് പ്ലാന്റുകളുടെ ഗണത്തില്‍ വരുന്നവയാണ്. ഈ ഗണത്തില്‍പ്പെടുന്ന ചെടികള്‍ക്ക് നിത്യവും 6 മണിക്കൂര്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കണം.
ഓരോ ഇന്‍ഡോര്‍ പ്ലാന്റിനും ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യസ്തമാണ്. ദിവസവും മുടങ്ങാതെ അല്‍പ്പം വെള്ളം ചെടികള്‍ക്ക് നല്‍കണം. വെള്ളം സ്പ്രേ ചെയ്ത് നല്‍കുന്നതാണ് മിക്ക ഇന്‍ഡോര്‍ പ്ലാന്റുകളുടെയും വളര്‍ച്ചയ്ക്ക് അഭികാമ്യം. അധികം വെള്ളം ഒഴിക്കുന്നത് ചെടികള്‍ ചീഞ്ഞുപോവാന്‍ കാരണമാവും. എന്നാല്‍, വലിയ ചെടികളാണെങ്കില്‍ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം. വെള്ളം തറയില്‍ വീഴാതിരിക്കാന്‍ ചെടിച്ചട്ടിയ്ക്ക് താഴെ, ചെറിയ ബേസിനുകള്‍ വച്ചുകൊടുക്കാം. നേരിട്ടുള്ള കടുത്ത സൂര്യപ്രകാശവും അമിതമായ ഇരുട്ടും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ദോഷം ചെയ്യും.
വര്‍ഷത്തിലൊരിക്കലെങ്കിലും ഇന്‍ഡോര്‍ പ്ലാന്റുകളെ വീടിനു വെളിയില്‍ കൊണ്ടുവന്ന് കേടുവന്ന ചില്ലകളും ഇലകളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന പൊടിപടലങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കണം. സൂര്യ വെളിച്ചം അല്‍പ്പം ലഭിച്ചാല്‍ നന്നായി വളരുന്നവയാണ് മീഡിയം ലൈറ്റ് പ്ലാന്റുകള്‍. ഡബ്ബ് കെയ്ന്‍, ഡ്രാഗണ്‍ ട്രീ, ഇന്ത്യന്‍ ലോറല്‍, നൂഡ ഫൈകസ്, മണിപ്ലാന്റ്/ഫിലോഡെന്‍ഡ്രം, വീപ്പിങ് പൊഡോകാര്‍പ്സ്, മിനി ഷെഫ്ളേറിയ, ആന്തൂറിയം ഇതൊക്കെ മീഡിയം ലൈറ്റ് പ്ലാന്റുകളാണ്. അതേസമയം അധികം വെളിച്ചം ആവശ്യമില്ലാത്തവയാണ് ലോ ലൈറ്റ് പ്ലാന്റുകള്‍. ലോ ലൈറ്റ് പ്ലാന്റുകള്‍ വടക്കു വശത്തെ അിമുഖീകരിക്കുന്ന വിന്‍ഡോകള്‍ക്കരികില്‍ സ്ഥാപിക്കാം. ചൈനീസ് എവര്‍ഗ്രീന്‍/ എഗ്ലോണിമ, കാസ്റ്റ് അയേണ്‍ പ്ലാന്റ്, ബാംബൂ പ്ലാന്റ്, റീഡ് പാം, പാര്‍ലര്‍ പാം, ഗ്രേപ്പ് ഐവി, ജാനറ്റ് ക്രെയ്ഗ് ഡ്രസ്സീനിയ, വാര്‍നെകി ഡ്രസ്സീനിയ, കോണ്‍ പ്ലാന്റ്, കെന്റിയ പാം, സ്നെയ്ക്ക് പ്ലാന്റ്, പീസ് ലില്ലി ഇവയൊക്കെ ലോ ലൈറ്റ് പ്ലാന്റുകളുടെ ഗണത്തില്‍പ്പെടും.