പ്രവാചക നിന്ദ: പ്രതി ബിജെപി അനുഭാവി
നവീന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് ഇയാളുടെ പഴയകാല പോസ്റ്റുകളും ചാറ്റ് ഹിസ്റ്ററിയും കെ.പി.സി.സി നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
ബംഗളൂരു: ബംഗളൂരുവില്‍ ചൊവ്വാഴ്ച്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണമായ വിവാദ എഫ്.ബി പോസ്റ്റ് പങ്കുവെച്ച നവീന്‍ ബി.ജെ.പി അനുഭാവിയാണെന്ന് കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പോളിങ്ങ് ദിവസം നവീന്‍ തന്റെ വോട്ട് മോദിക്കാണെന്നും അതിലൊന്നും മറച്ചുവെക്കാനില്ലെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് കര്‍ണാടക കോണ്‍ഗ്രസ് പുറത്തുവിട്ടത്. താന്‍ വോട്ട് ചെയ്തത് ബി.ജെ.പിക്കാണെന്നും മഴപെയ്ത തെരഞ്ഞെടുപ്പ് ദിനത്തിന് പിന്നാലെ മേയ് 23ന് താമര വിരിയുമെന്നുമായിരുന്നു പോസ്റ്റ്.
പുലികേശി നഗര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എ.എല്‍.എയായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രനാണ് നവീന്‍. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റ് നവീനിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നത്. നവീനെതിരേ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതാണ് തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലേക്ക് വഴിവെച്ചത്.
നവീന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് ഇയാളുടെ പഴയകാല പോസ്റ്റുകളും ചാറ്റ് ഹിസ്റ്ററിയും കെ.പി.സി.സി നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.