തന്നെ പുറത്താക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന; പാക് പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് സൂചന നല്‍കി ഇമ്രാന്‍ഖാന്‍
ഇസ് ലാമാബാദ്; അവിശ്വാസപ്രമേയത്തിനുശേഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന സൂചന നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ വധിക്കാനും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും അന്താരാഷ്ട്ര ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താന്‍ മുസ് ലിം ലീഗ് നവാസ് വിഭാഗം പ്രസിഡന്റ് ഷഹ്ബാസ് ഷെരീഫ് തന്റെ സര്‍ക്കാരിനെ നീക്കം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഗുഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
താന്‍ ഷെഹ്ബാസിനെ ഒരു യോഗത്തിനുവേണ്ടി വിളിച്ചെങ്കിലും അദ്ദേഹം വന്നില്ലെന്നും അത് ഈ ഗൂഢാലോചനയുടെ ഭാഗമായതുകൊണ്ടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാനെ വധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സുരക്ഷയും ശക്തമാക്കി.
ഞായറാഴ്ച നടക്കുന്ന അവിശ്വാസപ്രമേയം വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ സൂചന നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു. അതേസമയം പ്രതിപക്ഷത്തിന് പാകിസ്താനെ വേണ്ട വിധം ഭരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവസാന പന്തുവരെ താന്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പുറത്താക്കാനുള്ള പ്രതിപക്ഷവുചേര്‍ന്ന അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ച് ഇന്നലെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലും ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചിരുന്നു.