ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുഹമ്മദ് ഫൈസല്‍ എം പി
ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പച്ഛാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലക്ഷദ്വീപില്‍ അടിയന്തരമായി മെച്ചപ്പെടുത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ എം പി ലോക്സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. മൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിന് പ്രാപ്തമായ യാതൊരു സൗകര്യങ്ങളും ലക്ഷദ്വീപില്‍ നിലവില്‍ ബിഎസ്എന്‍എല്‍ മാത്രമാണ് സര്‍വീസ് നല്‍കുന്നതെന്നും, ബാന്‍ഡ് വിഡ്ത്ത് കുറഞ്ഞതിനാല്‍ മെച്ചപ്പെട്ട സര്‍വീസ് ലഭിക്കുന്നില്ലെന്നും എം പി കുറ്റപ്പെടുത്തി. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സമില്ലാതെ നടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം പി സഭയില്‍ ആവശ്യപ്പെട്ടു .