ലക്‌നോവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു
പൗരത്വ ഭേദഗതി നിയമത്തിനും പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമെതിരേ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെതുടര്‍ന്നാണ് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ലക്‌നോ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്‌നോവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമെതിരേ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെതുടര്‍ന്നാണ് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ലക്‌നോവില്‍ കഴിഞ്ഞയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് ബുധനാഴ്ച അറിയിച്ചു. ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.