കശ്മീലെ 3 ജി, 4 ജി നെറ്റ്‌വര്‍ക്ക് സേവനങ്ങളുടെ നിരോധനം ഫെബ്രുവരി 24 വരെ നീട്ടി

Update: 2020-02-16 07:08 GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3 ജി, 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഫെബ്രുവരി 24 വരെ നീട്ടി. ചില സംസ്ഥാനങ്ങളില്‍ 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവും. 1400 വെബ്‌സൈറ്റുകള്‍ മാത്രമാവും 2 ജി ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലഭ്യമാകുക. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് ജനുവരി 24നാണ് 2ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. അതേസമയം, അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുള്ള 301 വെബ്‌സൈറ്റുകള്‍ മാത്രമേ കശ്മീരികള്‍ക്ക് ലഭ്യമാവൂ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം തടഞ്ഞിവച്ചിരിക്കുകയാണ്. പൊതുസമാധാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകന്നുവെന്നും അതിനാലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം കൂടുതല്‍ ദിവസത്തേക്ക് കൂടി വര്‍ധിപ്പിച്ചതെന്നുമാണ് അധികൃതരുടെ വാദം. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ പ്രകോപനപരമായ കാര്യങ്ങള്‍' അപ്‌ലോഡ് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച എല്ലാ ഉത്തരവുകളും പുനപരിശോധന നടത്താന്‍ സുപ്രിംകോടതി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതു കാരണം എന്‍ട്രന്‍സ് പോലയുള്ള പരീക്ഷകള്‍ക്ക് തയ്യാറാവാന്‍ വിദ്യാര്‍ഥികള്‍ വലിയ പ്രതിബന്ധങ്ങള്‍ നേരിടുകയാണ്. ഇതിനെതിരെ വിവിധ സര്‍ക്കാരുകളും രാജ്യമെമ്പാടുമുള്ള സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു.






Tags:    

Similar News