പരപ്പനങ്ങാടി: ഏറെക്കകാലമായി പരപ്പനങ്ങാടിയില്‍ കൂലിവേല ചെയ്ത് അഞ്ചപ്പുര കേന്ദ്രീകരിച്ച് താമസിച്ചു വരുന്ന തമഴ്‌നാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മുത്തു എന്ന് വിളിക്കുന്ന 60 വയസ്സിലേറെ പ്രായം തോന്നിക്കുന്ന തമിഴ് കൂലി തൊഴിലാളിയാണ് തല പൊട്ടി രക്തം വാര്‍ന്ന നിലയില്‍ കഴിഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചപ്പുരയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ അബോധവസ്ഥയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചതായി സ്‌റ്റേഷന്‍ ഓഫിസര്‍ ഹണി കെ ദാസ് അറിയിച്ചു.
Interstate worker dies of head injury