
മസ്‌കത്ത്: ഇറാന്റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട ഇറാന്‍-യുഎസ് ചര്‍ച്ചയുടെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം അടുത്തയാഴ്ച്ച തുടങ്ങുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആണവ പദ്ധതിയെക്കുറിച്ചും ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരിഗാച്ചി അല്‍പ്പസമയം നേരിട്ടും സംസാരിച്ചു. ആണവപദ്ധതി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ പരമോന്നത് നേതാവ് ആയത്തുല്ലാ അലി ഖാംനഇക്ക് കത്തെഴുതിയിരുന്നു. ഇതേതുടര്‍ന്നാണ് ഇരുകൂട്ടരും ഒമാനില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.