ഇറാനിയന്‍ ചലച്ചിത്ര സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം
തെഹ്‌റാന്‍: ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ടെഹ്റാനിലെ എക്ബത്താനില്‍ മാലിന്യ സഞ്ചികളിലും സ്യൂട്ട്കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
47 വയസുകാരനായ ബാബക് അവിവാഹിതനായി തുടരുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് നല്‍കിയതിന് ശേഷമാണ് കൊല നടത്തിയതെന്ന് ബാബാക്കിന്റെ പിതാവ് കുറ്റസമ്മതം നടത്തി. ക്രാവിസ്, ഓത്ത് ടു യാഷര്‍ ഉള്‍പ്പെടെ നിരവധി ഹ്രസ്വചിത്രങ്ങള്‍ ബാബക് സംവിധാനം ചെയ്തിരുന്നു.