ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി വഴി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബസ് ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ഐആര്‍സിടിസി അറിയിച്ചു. ഐആര്‍സിടിസി മൊബൈല്‍-ആപ്ലിക്കേഷനിലൂടെ ഈ സേവനത്തിന്റെ സംയോജനം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാകുമെന്ന് അധ്കൃതര്‍ അറിയിച്ചു. ഇതിലൂടെ പൊതുജനത്തിന് മൊബൈല്‍ വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുംമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുപിആര്‍ടിസി, എപിഎസ്ആര്‍ടിസി, ജിഎസ്ആര്‍ടിസി, ഒഎസ്ആര്‍ടിസി തുടങ്ങിയ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ബുക്ക് ചെയ്യാന്‍ ഇതിലൂടെ കഴിയും. ജനുവരി 29 മുതലാണ് ബസ് ബുക്കിംഗ് സേവനങ്ങള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലൈവ് ആക്കിയത്. വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം ഉപഭോക്താക്കള്‍ അവരുടെ വിശദാംശങ്ങളും യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും നല്‍കണം. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ബസുകള്‍ തിരഞ്ഞെടുക്കാനും സീറ്റുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുമുള്ള അവസരവും ഉണ്ട്.