അയര്‍ലന്‍ഡ് 15 രാജ്യങ്ങളിലുള്ളവര്‍ക്ക് ക്വാറന്റീന്‍ കൂടാതെ യാത്രാനുമതി നല്‍കുന്നു
ഡുബ്ലിന്‍: അയര്‍ലന്‍ഡ് 15 രാജ്യങ്ങളില്‍ നിന്നുളള യാത്രികര്‍ക്ക് ക്വാറന്റീനില്‍ പോകാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. യുഎസ്സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിയന്ത്രണങ്ങളോടെ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ. അവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടിവരും. പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്‌തതാണ് ഇക്കാര്യം.
അയര്‍ലന്‍ഡിന്റെ ഗ്രീന്‍ ലിസ്റ്റ് ദേശീയ ടെലിവിഷന്‍ പറത്തുവിട്ടത്. അതനുസരിച്ച് മാള്‍ട്ട, ഫിന്‍ലാന്റ്, നോര്‍വെ, ഇറ്റലി, ഹംഗറി, എസ്‌തോണിയ, ലാത്വിയ, ലുത്വാനിയ, സൈപ്രസ്, സ്ലോവാക്യ, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഗിബ്രാള്‍ട്ടര്‍, മൊനോകൊ, സാന്‍ മരിയോ തുടങ്ങിയവയാണ് 15 രാജ്യങ്ങള്‍.
അയര്‍ലന്‍ഡിലെ കൊവിഡ് വ്യാപന നിരക്കിനു സമാനമോ കുറവോ ഉള്ള രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ രണ്ടാഴ്‌ച കൂടുമ്പോഴും പട്ടിക പുനപ്പരിശോധിക്കും.
അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇതുവരെ അയര്‍ലന്‍ഡില്‍ 25,819 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,745 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തു. ബുധനാഴ്‌ച 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.