കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമെന്ന്; കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസ് നിയമിതയാകുന്നത്

Update: 2022-08-06 10:34 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാല വി.സിയോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരിക്കുന്നത്. പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തില്‍ നേരത്തെ തന്നെ പരാതി ഉയര്‍ന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നല്‍കിയത്.

യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് നേരത്തെ ആക്ഷേപമുയര്‍ന്നത്. ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രഫസറുടെ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News