ഇസ്‌ലാമോഫോബിയ പ്രതികരണം: 118 പാകിസ്താനികളെ ഫ്രാന്‍സ് നാടുകടത്തി

ഇമ്മാനുവല്‍ മാക്രോണിനെതിരെ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

Update: 2020-11-03 18:32 GMT

പാരീസ്: ഇസ്‌ലാമിനെ കുറിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായത്തിനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തുടര്‍ന്നുള്ള പരാമര്‍ശങ്ങള്‍ക്കുമിടയില്‍ ഫ്രാന്‍സ് പാകിസ്താനികളെ നിര്‍ബന്ധിച്ച് നാടുകടത്തി. പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്ഐ) മുന്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 183 പാകിസ്താന്‍ പൗരന്മാരുടെ സന്ദര്‍ശക വിസ ഫ്രാന്‍സ് റദ്ദാക്കി.

ഇമ്മാനുവല്‍ മാക്രോണിനെതിരെ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫ്രാന്‍സിന്റെ നാടുകടത്തല്‍ നടപടി. സാധുവായ രേഖകള്‍ ഉണ്ടായിരുന്നിട്ടും 118 പൗരന്മാരെ ബലമായി നാടുകടത്തിയതായി പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News