കിഫ്ബി പദ്ധതി വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടീസ്
അഞ്ച് വര്‍ഷത്തെ കരാര്‍ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന വികസന പദ്ധതിയായ കിഫ്ബിയുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയാണ് നോട്ടീസ്. കിഫ്ബി കരാറുകള്‍ക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാനും നോട്ടീസില്‍ പറയുന്നു. കിഫ്ബി വഴി നടപ്പിലാക്കിയ ഓരോ പദ്ധതികളുടേയും വിശദാംശങ്ങള്‍ തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തിലാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ, മുഖ്യമന്ത്രിക്കെതിരേ മൊഴി കൊടുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ കേസെടുത്തത്. അതേസമയം, കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ തുറന്ന പോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ, കേന്ദ്ര ഏജന്‍സികളും സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കാനാണ് ശ്രമം.