വിവാഹിത മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമവിരുദ്ധം: രാജസ്ഥാന്‍ ഹൈക്കോടതി

Update: 2021-08-18 12:56 GMT

ജയ്പൂര്‍: വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വീട് വിട്ടതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് 30കാരി നല്‍കിയ ഹരജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് സതീഷ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഹരജിക്കാരിക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും വ്യക്തമാക്കി.


ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് വീട് വിട്ടതെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള 30കാരി ഹരജി നല്‍കിയത്. 27കാരനൊപ്പം ഇവര്‍ താമസിച്ചുവരികയായിരുന്നു. ഒരുമിച്ച് താമസിക്കുന്ന 30കാരിയും 27കാരനായ പങ്കാളിയും പ്രായപൂര്‍ത്തിയായവരാണെന്നും അതിന് അനുവാദം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സ്ത്രീ വിവാഹിതയാണെങ്കിലും ഭര്‍ത്താവിന്റെ പീഡനം മൂലം പിരിഞ്ഞ് താമസിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.


വിവാഹമോചനം നേടാതെയാണ് പരാതിക്കാരി മറ്റൊരാള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ് എന്നാണ് കോടതി വിധിച്ചത്.




Tags:    

Similar News