നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം പിടിയില്‍
തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മധു (23), ഭാസ്‌കര്‍ (30), ഇളങ്കോവന്‍ (46), വെസ്റ്റ് തമ്പാരം സ്വദേശി അന്‍ഡ്രൂസ് (28), തൃശൂര്‍ സ്വദേശി ജിജി (43) എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍നിന്നും അഞ്ച് നക്ഷത്ര ആമകളെയും കണ്ടെടുത്തു. ആമയെ വാങ്ങാന്‍ എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി അമലിനായി അന്വേഷണം തുടരുകയാണ്. സേലത്തുനിന്ന് തീവണ്ടി മാര്‍ഗമാണ് നക്ഷത്ര ആമകളെ കൊണ്ടുവന്നത്. ഒരു കോടി രൂപയ്ക്കാണ് ആമകളെ കൈമാറാന്‍ കൊണ്ടുവന്നത്
കൊച്ചി: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മധു (23), ഭാസ്‌കര്‍ (30), ഇളങ്കോവന്‍ (46), വെസ്റ്റ് തമ്പാരം സ്വദേശി അന്‍ഡ്രൂസ് (28), തൃശൂര്‍ സ്വദേശി ജിജി (43) എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍നിന്നും അഞ്ച് നക്ഷത്ര ആമകളെയും കണ്ടെടുത്തു. ആമയെ വാങ്ങാന്‍ എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി അമലിനായി അന്വേഷണം തുടരുകയാണ്. സേലത്തുനിന്ന് തീവണ്ടി മാര്‍ഗമാണ് നക്ഷത്ര ആമകളെ കൊണ്ടുവന്നത്. ഒരു കോടി രൂപയ്ക്കാണ് ആമകളെ കൈമാറാന്‍ കൊണ്ടുവന്നത്.
തമിഴ്നാടും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തു സംഘം നക്ഷത്ര ആമ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാര്‍ എന്ന വ്യാജേന സംഘവുമായി ബന്ധപ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നും ആദ്യം നാലു പേര്‍ എറണാകുളത്ത് എത്തി സ്ഥിതിഗതികള്‍ നിരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ആമകളുമായി സംഘത്തിലെ മറ്റൊരാള്‍ വന്നത്. ഇവര്‍ക്കു വിശ്വാസം ജനിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റിലയിലെ ഒരു ഹോട്ടലില്‍ താമസ സൗകര്യവും ഏര്‍പ്പാടാക്കി. ഇവിടെ വച്ചാണു നക്ഷത്ര ആമകളെ സഹിതം കസ്റ്റഡിയിലെടുത്തത്. തുടര്‍ അന്വേഷണത്തിന് പ്രതികളെയും തൊണ്ടിമുതലും കോടനാട് റെയ്ഞ്ചിലെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. പ്രതികളെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.