കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇറ്റലിയിലെ ശാസ്ത്രജ്ഞര്‍

Update: 2020-05-06 16:29 GMT

റോം: കൊറോണ വൈറസിനെതിരേ ഉപയോഗിക്കാവുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയിലെ ശാസ്ത്രജ്ഞര്‍. എലികളില്‍ നടത്തിയ കൊറോണ വാക്‌സിന്‍ പരീക്ഷണത്തില്‍ അവയുടെ ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. വാക്‌സിന്‍ കുത്തിവയ്ക്കുമ്പോള്‍ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡി വൈറസിനെ നശിപ്പിക്കുമെന്നതാണ് ഇതിന്റെ അടിസ്ഥാന തത്ത്വം.

വാക്‌സിന്‍ പരീക്ഷണം റോമിലെ സ്പാലന്‍സാനി ആശുപത്രിയില്‍ നടത്തിയതായി വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. sars-cov-2 വൈറസിനെ ചെറുക്കാനുളള ആന്റിബോഡി ഈ വാക്‌സിന്‍ കുത്തിവയ്ക്കുക വഴി മനുഷ്യശരീരത്തിലും രൂപപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരൊറ്റ വാക്‌സിന്‍ ഡോസ് വഴി എലികളില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമുളള അത്രയും ആന്റിബോഡി രൂപപ്പെട്ടുവത്രെ.

കഴിഞ്ഞ ദിവസം ഇസ്രായേലി ശാസ്ത്രജ്ഞരും ഇതേ അവകാശവാദവുമായി രംഗത്തുവന്നിരുന്നു. 

Tags:    

Similar News