ജല ജീവന്‍: 5.16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ക്ക് കൂടി ഭരണാനുമതി

611 അംഗന്‍വാടികള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്‌നങ്ങളുള്ള പ്രദേശങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Update: 2020-12-28 12:35 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വഴി, 2020-21ലെ രണ്ടാംഘട്ടത്തില്‍ 5.16 ലക്ഷം കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനായുള്ള 2313.11 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു.

611 അംഗന്‍വാടികള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്‌നങ്ങളുള്ള പ്രദേശങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 16.48 ലക്ഷം കണക്ഷനുകള്‍ക്കായി 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇക്കൊല്ലം ഓഗസ്റ്റ് 21ന് ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഇതോടെ 2020-21ല്‍ 21.65 ലക്ഷം കണക്ഷനുകള്‍ക്ക് ഭരണാനുമതി ലഭ്യമായി.

ഗ്രാമീണ മേഖലയില്‍ ജലജീവന്‍ വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 2020-21ല്‍ ഇതുവരെ 1.30 ലക്ഷം കണക്ഷനുകളാണ് നല്‍കിയത്. 2021-22ല്‍ 12 ലക്ഷം കണക്ഷനും 2022-23ല്‍ 6.69 ലക്ഷം കണക്ഷനും 2023-24ല്‍ ബാക്കി 9.54 ലക്ഷം കണക്ഷനും നല്‍കാന്‍ ലക്ഷ്യമാക്കിയാണ് പദ്ധതി പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. 2024ഓടെ 49.65 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് കണക്ഷന്‍ നല്‍കേണ്ടത്.

Tags:    

Similar News