ജമ്മു കശ്മീര്‍ ബാങ്ക് കേസ്: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തു

Update: 2022-04-07 15:16 GMT

ശ്രീനഗര്‍:  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 12 വര്‍ഷം മുമ്പ് ജമ്മു കശ്മീര്‍ ബാങ്ക് വാങ്ങിയ കെട്ടിടവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ഇ ഡി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് ഒമറിനെ ചോദ്യം ചെയ്തത്. ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യമാണ് ഒമറിനെതിരേ കേസെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് ആരോപിച്ചു.

'കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ശീലമാക്കിയിരിക്കുന്നു, ഇത് അതേ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്. ബിജെപിക്കെതിരെ നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒഴിവാക്കപ്പെട്ടിട്ടില്ല. ഇഡി, സിബിഐ, എന്‍ഐഎ, എന്‍സിബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്'- നാഷണല്‍ കോണ്‍ഫ്രന്‍സ് ആരോപിച്ചു.

തങ്ങളുടെ വൈസ്പ്രസിഡന്റിനെതിരേ നടക്കുന്നതും സമാനമായ കാര്യങ്ങളാണെന്ന് പാര്‍ട്ടിയുടെ കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News