ജമ്മു കശ്മീര്‍: കൊവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച ഫറൂഖ് അബ്ദുല്ലക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശ്രീനഗര്‍: കൊവിഡ് ബാധിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ശ്രദ്ധയോടെ ചികില്‍സ നല്‍കുന്നതിനായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഫറൂഖ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് മകന് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. മാര്‍ച്ച് 2ാം തിയ്യതി ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.
'ഡോക്ടര്‍മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിനുവേണ്ടി എന്റെ പിതാവിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങളെ പിന്തുണച്ച് നല്കിയ സന്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഞങ്ങളുടെ കുടുംബം എല്ലാവരോടും നന്ദിയുള്ളവരായിരിക്കും'- ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
നിലവില്‍ രാജ്യത്ത് 6.58 ലക്ഷം പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ചികില്‍സയിലുള്ളത്. 1,15,69,241 പേര് ഇതുവരെ രോഗമുക്തരായി.