ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് വാടക നല്‍കേണ്ടെന്ന് അപ്പീല്‍ക്കോടതി
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് വാടക നല്‍കേണ്ടെന്ന് മെക്ക അപ്പീല്‍ കോടതി ഉത്തരവിട്ടു. 12 ദശലക്ഷം സൗദി റിയാല്‍ ഉടമസ്ഥന് വാടക ഇനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ നല്‍കണമെന്ന ജനറല്‍ കോടതി വിധിയാണ് മെക്ക അപ്പീല്‍ കോടതി തള്ളിയത്.
സിവില്‍ അതോറിറ്റി ഉപയോഗിക്കാന്‍ അനുമതി നല്‍കാത്ത കെട്ടിടത്തിനും ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കണമെന്നാണ് ഉടമയുടെ വാദം. കേസില്‍ ഉടമക്കനുകൂലമായി വിചാരണക്കോടതി വിധിച്ചു. ആ കേസിലാണ് ഇപ്പോള്‍ വാടക നല്‍കേണ്ടതില്ലെന്ന് അപ്പീല്‍ കോടതി വിധിച്ചത്.
റിയാദിലെയും ജിദ്ദയിലെ എംബസി കാര്യാലയങ്ങളോട് സ്‌കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു.