ജ്വല്ലറി തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് എല്ലാ കേസുകളിലും ജാമ്യം
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ലഭിച്ചു. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വഞ്ചന കേസുകളിലും ജാമ്യം ലഭിച്ച മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന് പുറത്തിറങ്ങാനാകും. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്‍. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎല്‍എക്ക് ജാമ്യം കിട്ടിയത്.
എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളില്‍ എംഎല്‍എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.