വഞ്ചനാക്കുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം.
കെച്ചി: ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസിലെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. എന്നാല്‍, കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. ഈ പണം എവിടേയ്ക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടറായ എം സി കമറുദ്ദീനും കേസില്‍ തുല്യപങ്കാളിത്തമുണ്ടെന്നും വഞ്ചനാ കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.