എം സി കമറുദ്ദീന്‍ ജയില്‍ മോചിതനായി

Update: 2021-02-11 14:16 GMT

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. 93 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും രാത്രിയോടെ പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കമറുദ്ദീന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനനായി. വഞ്ചിച്ചവര്‍ക്ക് കാലം മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.


148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.




Tags:    

Similar News