ജാര്‍ഖണ്ഡില്‍ ചംപായ് സോറന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി; 29-47 വോട്ട് ഭൂരിപക്ഷം

Update: 2024-02-05 11:49 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് 29 വോട്ടും ഭരണപക്ഷത്തിന് 47 വോട്ടുമാണ് നേടാനായത്. ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടര്‍ന്നാണ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നത്തെ വോട്ടെടുപ്പില്‍ ഹേമന്ത് സോറനും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാരിന് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും.

Tags:    

Similar News