ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

Update: 2024-02-05 08:30 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്ക് നിയമസഭയില്‍ നടപടികള്‍ തുടങ്ങിയത്.

81 അംഗ സഭയില്‍ 41 എംഎല്‍എമാരുടെ പിന്തുണയാണ് മഹാ സഖ്യ സര്‍ക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎല്‍എ മാരെ ഇന്നലെ റാഞ്ചിയില്‍ എത്തിച്ചു. ഇഡി കസ്റ്റഡിയില്‍ ഉള്ള മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കും. ഇതിനിടെ, ബിജെപി റാഞ്ചാതിരിക്കാന്‍ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിലെത്തിച്ചു. വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന ഝാര്‍ഖണ്ഡില്‍ നിന്ന് ജെഎംഎം എംഎല്‍എമാരെ ജനുവരി 2 ന് ഹൈദരാബാദിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ 16 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും എത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിലെ ഇബ്രാഹിം പട്ടണത്തിലുള്ള സ്വകാര്യ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. ബിഹാറില്‍ മഹാസഖ്യസര്‍ക്കാരിനെ താഴെ വീഴ്ത്തി എന്‍ഡിഎയിലേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാര്‍ ഫെബ്രുവരി 12നാണ് വിശ്വാസവോട്ട് നേരിടുന്നത്. 

Tags:    

Similar News