ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ ഇനി എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കും. എന്‍സിപിയില്‍ ചേര്‍ന്നതായി പി സി ചാക്കോ അറിയിച്ചു. ഇനി എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ചൊവ്വാഴ്ച എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്.