'ഉറപ്പാണ് എല്‍.ഡി.എഫ്' ; പരസ്യം ഷെയര്‍ ചെയ്ത എസ്‌ഐക്ക് എതിരേ കേസ്

റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് പ്രകാരമാണ് എസ് ഐക്കെതിരേ കേസെടുത്തത്

Update: 2021-04-05 16:04 GMT

കാസര്‍കോട്: 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന തിരഞ്ഞെടുപ്പ് പരസ്യം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. കാസര്‍കോട് എസ്. ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ് ആണ് എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് കെണിയില്‍ അകപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയായിരുന്നു. ഷെയ്ഖ് അബ്ദുല്‍ റസാഖിനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


എന്നാല്‍, മനോദൗര്‍ബല്യമുള്ള മകന്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി ഷെയ്ഖ് അബ്ദുല്‍ റസാഖ് രംഗത്തെത്തി. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് പ്രകാരമാണ് എസ് ഐക്കെതിരേ കേസെടുത്തത്.


Tags:    

Similar News