മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രിം കോടതിയില്‍

Update: 2024-04-20 17:00 GMT

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രിം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷാ വിധി സ്‌റ്റേ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യവും നല്‍കി. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. സൗമ്യയുടെ മാതാവ് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രിംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൗമ്യയുടെ മാതാവിനായി അപ്പീല്‍ സമര്‍പ്പിച്ചത്.




Tags:    

Similar News