ഷാര്‍ജയില്‍ 487 പള്ളികളില്‍ ജുമുഅ നടത്തി
കൊവിഡ് വ്യാപനഭീതി തുടരുന്നതിനാല്‍ ആരോഗ്യസുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്
ഷാര്‍ജ: കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഷാര്‍ജയില്‍ 487 പള്ളികളില്‍ ജുമുഅ നടത്തി. പള്ളികള്‍ നമസ്‌കാരങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം പള്ളികളില്‍ ജുമുഅ നമസ്‌ക്കാരം നടന്നത്. ഷാര്‍ജയില്‍ 327, സെന്‍ട്രല്‍ റീജയനില്‍ 92, ഈസ്റ്റേണ്‍ റീജിയനില്‍ 68 എന്നിങ്ങനെയാണ് തുറന്ന പള്ളികളുടെ എണ്ണം.
കൊവിഡ് വ്യാപനഭീതി തുടരുന്നതിനാല്‍ ആരോഗ്യസുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്. മുസ്വല്ല കയ്യില്‍ കരുതുക, മാസ്‌ക് ധരിക്കുക, രണ്ട് മീറ്റര്‍ ദൂരം പാലിക്കുക എന്നിവ പാലിച്ചാണ് ജുമുഅ നടത്തിയത്. ഉര്‍ദു, മലയാളം, തമിഴ്, പഷ്തോ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ജുമുഅ പ്രഭാഷണങ്ങള്‍ നല്‍കുന്ന പള്ളികളും തുറന്നവയില്‍ ഉള്‍പ്പെടും.