വെട്ടേറ്റു ചികില്‍സയില്‍ കഴിയുന്ന സി ഒ ടി നസീറിനെ കെ മുരളീധരന്‍ സന്ദര്‍ശിച്ചു.
തലശ്ശേരിയില്‍ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.
കോഴിക്കോട്: വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ടാണ് മുരളീധരന്‍ ആശുപത്രിയില്‍ നസീറിനെ സന്ദര്‍ശിച്ചത്. തലശ്ശേരിയില്‍ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.
വടകര സ്ഥാനാര്‍ഥിയായതിന് ശേഷം രണ്ടാം തവണയാണ് സി ഒ ടി നസീറിന് നേരെ ആക്രമണമുണ്ടാകുന്നത്. തലശ്ശേരി സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗവും കൗണ്‍സിലറുമായിരുന്ന നസീറിന് നേരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിയൂരില്‍ വച്ച് ആക്രമണമുണ്ടായിരുന്നു. പ്രതിസ്ഥാനത്ത് സിപിഎം ആയതോടെ വിഷയം യുഡിഎഫും ആര്‍എംപിയും ഏറ്റെടുത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും കെ കെ രമയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനും ആശുപത്രിയില്‍ നസീറിനെ സന്ദര്‍ശിച്ചിരുന്നു.