തിരൂർ: അന്തരിച്ച പ്രമുഖ സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റും കവിയും ആക്റ്റിവിസ്റ്റുമായിരുന്ന കെപി ശശിയെ സൗഹൃദവേദി, തിരൂർ അനുസ്മരിച്ചു. തെക്കുംമുറി പോലിസ് ലൈനിലുള്ള ഐഎച്ടി കോൺഫ്രൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ശശിയുടെ സന്തത സഹചാരിയായിരുന്ന മുസ്തഫ ദേശമംഗലം ഉദ്ഘാടനം ചെയ്തു. ശശിക്ക് ഇന്ത്യയിൽ തന്നെ സമന്മാരില്ലെന്നും എല്ലാ രംഗത്തും അദ്ദേഹം അതുല്യ പ്രതിഭയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. കെപി ശശിയുടെ ദർശനങ്ങളും ചിന്തകളും പുതിയ തലമുറക്ക് പകർന്ന് നൽകാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സൗഹൃദവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. കെപുരം സദാനന്ദൻ ,കെകെ റസാക്ക് ഹാജി, എൻ ശ്രീ മിത്ത്, പി സുന്ദർരാജ്, കെവി ഷാജി, ഷമീർ കളത്തിങ്ങൽ, തോപ്പിൽ ഷാജഹാൻ, സിവി ബഷീർ, കെസി അബ്ദുള്ള എന്നിവർ സംസാരിച്ചു