കെ-റെയില്‍: കല്ലിടാന്‍ കരാറെടുത്ത കമ്പനി പിന്‍മാറി; പുറത്താക്കിയതെന്ന് കെ റെയില്‍

Update: 2022-04-01 12:31 GMT

തിരുവനന്തപുരം: കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥാപിക്കുന്ന കല്ലിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി പിന്‍മാറി. പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് പിന്‍മാറ്റം. എന്നാല്‍ കമ്പനി പിന്‍മാറിയതല്ല, പുറത്താക്കിയതാണെന്ന് കെ റെയില്‍ കോര്‍പറേഷന്‍ പ്രതികരിച്ചു. ഇന്‍ഡ്യ ടുഡെയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ചെന്നൈയിലെ വെല്‍സിറ്റിയെന്ന കമ്പനിക്കാണ് കോട്ടയം- എറണാകുളം, തൃശൂര്‍- മലപ്പുറം സ്ട്രച്ചില്‍ കല്ല് നാട്ടുന്നതിനുള്ള കരാര്‍ ലഭിച്ചിരുന്നത്.

2021 മെയ് മാസത്തിലാണ് 40 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. കരാറനുസരിച്ച് ഈ പ്രദേശങ്ങളില്‍ 4,202 കല്ലുകള്‍ നാട്ടണം. ജോലി ആറ് മാസത്തിനുള്ളില്‍ തീര്‍ക്കുകയും വേണം.

പ്രദേശവാസികളുടെ എതിര്‍പ്പിനെക്കുറിച്ച് കെ റെയിലിന് മൂന്ന് മാസം മുമ്പ് കത്തയിച്ചുവെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും കമ്പനി പറയുന്നു. കമ്പനിയുടെ പ്രകടനം മോശമായിരുന്നെന്നാണ് കെ റെയിലിന്റെ വിശദീകരണം. സില്‍വര്‍ ലൈനിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. 

Tags:    

Similar News