ആര്‍എസ്എസുമായി രഹസ്യധാരണയുണ്ടാക്കുന്ന നേതാവ്; ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍പില്‍ തന്നെ ദുര്‍ബലനാക്കാനുള്ള ബേബിയുടെ ശ്രമം നാണം കെട്ടതെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ആര്‍എസ്എസുമായി രഹസ്യധാരണയുണ്ടാക്കുന്ന നേതാവാണ് കെ സുധാകരനെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുധാകരന്‍. ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍പില്‍ തന്നെ ദുര്‍ബലനാക്കാനുള്ള ബേബിയുടെ ശ്രമം നാണം കെട്ടതെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
'ആര്‍എസ്എസിലേക്ക് ഞാന്‍ പോകുന്നുവെന്ന പ്രചരണമുണ്ടാക്കിയത് സിപിഎമ്മാണ്്. ആര്‍എസ്എസുമായി സഹകരിക്കുന്നുവെന്ന് പ്രചരിക്കുന്നതും സിപിഎമ്മാണ്. എന്താണ് അവര്‍ക്ക് അതിനുള്ള തെളിവും പൊരുളും. അവര്‍ക്ക് എന്നെ ഭയമാണ്. ഞാന്‍ ആര്‍എസ്എന്റെ രാഷ്ട്രീയക്കാരനാണെന്ന് ന്യൂനപക്ഷത്തോട് വരച്ചുകാട്ടി എന്നെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്. എംഎ ബേബി ആ കട്ടില്‍ കണ്ട് പനിക്കേണ്ട. എന്റെ സെക്യൂലറിസം ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസില്‍ ജനിച്ച് വളര്‍ന്ന് അതില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് എത്രയോ തവണ പറഞ്ഞത്. ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബേബി കേരളരാഷ്ട്രീയത്തില്‍ ഏറ്റവും നാണകെട്ട് രാഷ്ട്രീയ പ്രചാരണമാണ് എനിക്ക് നേരെ ഉയര്‍ത്തിയത്'- കെ സുധാകരന്‍ സ്വകാര്യം ചാനലിനോട് പറഞ്ഞു.
'ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകളുണ്ടാക്കുന്ന നേതാവായാണ് സുധാകരന്‍ അറിയപ്പെടുന്നത്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആര്‍എസ്എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെങ്കിലും അത് ആര്‍എസ്എസ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ട്. ആര്‍എസ്എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്കുന്നത്?'- എംഎ ബേബി ഇന്നലെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു