മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കെ സുധാകരന്: മാപ്പു പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്
കോഴിക്കോട്: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പിയുടെ പ്രസംഗം. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വേണ്ടിയിരിക്കുന്നു എന്നാണ് സുധാകരന് പ്രസംഗിച്ചത്. തലശ്ശേരിയിലെ കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും സുധാകരന് പരിഹസിച്ചു.
സംഭവം വിവാദമായതോടെ സുധാകരനെതിരില് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ രംഗത്തു വന്നു.തൊഴിലിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കെ സുധാകരന് മുഖ്യമന്ത്രിയോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സി.പി.എം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ സുധാകരന് കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയരാഘവന് ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന് കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരന്റെ വാക്കുകള്‍.