'എന്നെ പ്രൊ ബിജെപിയാക്കണം, അതിനാണ് സിപിഎം ശ്രമം'; ന്യൂനപക്ഷങ്ങളെ തനിക്ക് എതിരാക്കാനാണ് സിപിഎം ലക്ഷ്യമെന്നും കെ സുധാകരന്‍
തിരുവനന്തപുരം: തന്നെ പ്രോ ബിജെപിയാക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ന്യൂനപക്ഷങ്ങളെ തനിക്ക് എതിരാക്കാനാണ് സിപിഎം ലക്ഷ്യം. അതിനാണ് തന്നെ ബിജെപി മുദ്രകുത്തുന്നതെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
'സിപിഎമ്മിന് എന്നെ പ്രോ ബിജെപിയാക്കണം. സിപിഎമ്മിന് എന്നെ ഭയമാണ്. അത് കൊണ്ടാണ് എന്നെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാക്കുന്നത്. ബിജെപിയാണ് രാജ്യത്തെ നമ്പര്‍ വണ്‍ ശത്രു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സ്വാധീനമില്ല. കേരളത്തില്‍ അവര്‍ മുന്നിലല്ല. നമ്മുടെ നാട് ലിറ്ററസിയുള്ള നാടാണ്. ശത്രുവാരെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഗീയ ഫാഷിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസാണ്. നേമത്ത് ബിജെപിയെ തോല്‍പിച്ചതിന് കാരണം കോണ്‍ഗ്രസാണ്. ദേശീയ തലത്തില്‍ ബിജെപിയാണ് മുഖ്യശത്രു. എന്നാല്‍ കേരളത്തില്‍ ടാര്‍ജറ്റ് കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയാണ്. പിണറായി വിജയന്‍ കാപിറ്റലിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരു വീടിന് മുകളില്‍ കവുങ്ങും മാവും ചാഞ്ഞു. ഏതാ ആദ്യം വെട്ടുക. മാവ്. അത്രയെ പറയുന്നുള്ളൂ.
കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു പാട് മോഹങ്ങളുണ്ട്. ഒരാഴ്ചക്കകം നേതൃയോഗം നടക്കും. താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുള്ള നേതാക്കളെ മുന്നിലേക്ക് കൊണ്ട് വരണം. നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ച് പിടിക്കണം. പ്രവര്‍ത്തകരുടെ വിശ്വാസം ആര്‍ജ്ജിക്കണം. സ്മാര്‍ട്ടായ നേതൃത്വം വേണം. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കൂ. എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകും'- കെ സുധാകരന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.